Friday, December 27, 2024
Latest:
Kerala

താമരശേരി ചുരത്തിൽ കടുവയിറങ്ങി; വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി

Spread the love

താമരശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്നു പുലർച്ചെയോടെ ചുരം ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.

റോഡിന് കുറുകെ നടന്നു നീങ്ങി കാട്ടിലേക്ക് മറയുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടുവയെ കണ്ടെന്ന വിവരം ലോറി ഡ്രൈവർ ട്രാഫിക് പൊലീസിനെയാണ് ആദ്യം അറിയിച്ചത്. ട്രാഫിക് പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തുടർന്ന് ട്രാഫിക് പൊലീസ് താമരശേരി പൊലീസിനെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയാത്ര ഉൾപ്പെടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി.