Kerala

‘പഴമയെ കീറിമുറിച്ച് മുറിപ്പാടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല’; ഫാ.പോൾ തേലക്കാട്ട്

Spread the love

സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജിയിൽ പ്രതികരണവുമായി ഫാ.പോൾ തേലക്കാട്ട്. പഴയ കാര്യങ്ങൾ വലിച്ചുകീറി മുറിവുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞത്ത് മറന്നും ക്ഷമിച്ചും ഭാവിയിലേക്ക് പോകാൻ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് ജോർജ് ആലഞ്ചേരിയുടെ പടിയിറക്കം. മാര്‍പാപ്പയുടെ അനുമതിയെ തുടര്‍ന്നാണ് രാജിയെന്ന് ആലഞ്ചേരി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെബാസ്റ്റ്യൻ വാണിയാപുരക്കലിന് പുതിയ ചുമതല. ആൻഡ്രുസ് താഴത്തും ചുമതല ഒഴിഞ്ഞു.

2011 മുതല്‍ ആര്‍ച്ച് ബിഷപ്പായി ചുമതല നിര്‍വഹിച്ചുവരികയായിരുന്നു ജോര്‍ജ് ആലഞ്ചേരി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള സാഹചര്യം നേരത്തെ അറിയിച്ചിരുന്നതായും എന്നാല്‍ സിനഡ് അതിന് അംഗീകാരം നല്‍കിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജിവയ്ക്കാനുള്ള തീരുമാനം സ്വയം എടുത്തതാണെന്നും അര്‍ഹമായ സംതൃപ്തിയോടെയാണ് ഒഴിയുന്നത്‌. ഇനി ഇതുപോലെ നിങ്ങളെ ഔദ്യോഗികമായി കാണാന്‍ ഇടവരില്ല. നല്‍കിയ എല്ലാത്തിനും മാധ്യമങ്ങളോട് നന്ദി അറിയിക്കുന്നതായും ആലഞ്ചേരി പറഞ്ഞു.

1 Minute Read