‘പരസ്പര പഴിചാരൽ’; ‘ഇന്ത്യ’ സഖ്യത്തിലെ മുതിർന്ന നേതാക്കൾക്ക് അതൃപ്തി
പ്രതിപക്ഷ പാർട്ടികൾക്കിടയിലെ പരസ്പര പഴിചാരലിൽ ‘ഇന്ത്യ’ സഖ്യത്തിലെ മുതിർന്ന നേതാക്കൾക്ക് അതൃപ്തി. മമതയും അധീർ രഞ്ജൻ ചൗധരിയും തമ്മിലുള്ള വാക്പോര് ബിജെപിയുടെ പരിഹാസത്തിന് ഇടയാക്കിയെന്ന് നേതാക്കൾ. ഇന്ത്യ സഖ്യത്തിന്റെ അടുത്ത യോഗത്തിൽ 2024 തെരഞ്ഞെടുപ്പിലേക്കുള്ള പദ്ധതികൾ തയ്യാറാക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ വിളിച്ചാൽ ഇന്ത്യ സഖ്യയോഗത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മമതയുടെ പ്രതികരണത്തിന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി നടത്തിയ തുറന്ന വിമർശനമാണ് പ്രതിപക്ഷ നേതാക്കളിൽ പലരിലും അതൃപ്തി ഉണ്ടാക്കിയത്. പ്രതിപക്ഷ നേതാക്കൾ പരസ്പരം പഴിചാരുന്നത് ബിജെപി മുതലെടുക്കുമെന്നും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുമെന്ന് നേതാക്കൾ അറിയിച്ചു.
ഇന്ന് വിളിച്ചിരുന്ന ഇന്ത്യ യോഗത്തിൽ പങ്കെടുക്കാൻ നിതീഷ് കുമാർ അസൗകര്യം പ്രകടിപ്പിച്ചതായാണ് നേരത്തെ ലഭിച്ച വിവരം. എന്നാൽ നിതീഷ് കുമാർ ആ വാർത്തകൾ തള്ളി. 2024 ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് ഇന്ത്യ സഖ്യം പുറപ്പെടുമ്പോൾ മുന്നിലുള്ള വെല്ലുവിളി പ്രതിപക്ഷ നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതയാണ്. പശ്ചിമ ബംഗാളിലെ കോൺഗ്രസും തൃണമൂൽ കോൺഗ്രസ്സും തമ്മിലുള്ള പോര് പലതവണയാണ് ഇന്ത്യ സഖ്യത്തിന് മങ്ങൽ ഏൽപ്പിച്ചത്.