എരുമപ്പെട്ടി ഗവൺമെൻറ് സ്‌കൂളിൽ ബിജെപി പ്രവർത്തകർ അധ്യാപകരെ തടഞ്ഞുവച്ചു
തൃശൂർ എരുമപ്പെട്ടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ചു. എസ്എഫ്ഐ പഠിപ്പുമുടക്ക് സമരത്തെ തുടർന്ന് ക്ലാസ് എടുക്കാതെ കുട്ടികളെ മടക്കി അയച്ചിരുന്നു. എസ്എഫ്ഐ പ്രവർത്തകർ സ്കൂളിൽ എത്തി ബഹളം ഉണ്ടാക്കിയതോടെയാണ് ക്ലാസ് അവസാനിപ്പിച്ചത്. എന്നാൽ എസ്എഫ്ഐക്ക് വേണ്ടി പഠനം മുടക്കാൻ അധ്യാപകർ അവസരമൊരുക്കിയെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ അധ്യാപകരെ ഉപരോധിച്ചിരിക്കുന്നത്.
തൊട്ടടുത്ത് പൊലീസ് സ്റ്റേഷൻ ഉണ്ടായിട്ടും പൊലീസ് സംരക്ഷണത്തിൽ ക്ലാസ് മുന്നോട്ടു കൊണ്ടുപോകാഞ്ഞത് ഒത്തുകളിയാണെന്ന് ബിജെപി ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സ്കൂൾ ഔദ്യോഗികമായി പരാതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകരെ തടഞ്ഞു വച്ചിരിക്കുന്നത്.
അതേസമയം സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പ് മുടക്ക് സമരം നടത്തുന്നത്.