National

തെലങ്കാനയിൽ എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്താൻ നിർദേശം നൽകി കോൺഗ്രസ്; രാജസ്ഥാനിൽ വിജയിക്കുന്നവർ ജയ്പൂരിലും എത്തണം

Spread the love

രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്നിരീക്ഷകരുടെ യോഗം വിളിച്ച് കോൺഗ്രസ്. ഇന്ന് രാവിലെ 10 മണിക്ക് ജയ്പൂരിലാണ് യോഗം. വിജയിക്കുന്നവരോട് ജയ്പൂരിൽ എത്താൻ നിർദ്ദേശം നൽകി.

തെലങ്കാനയിലും സമാന നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും മീറ്റിംഗിൽ പങ്കെടുത്തു. എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്താനാണ് നിർദേശം.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയികളെ ചാക്കിലാക്കുന്ന ബിജെപി തന്ത്രത്തെ പ്രതിരോധിക്കാനാണ് വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള കോൺഗ്രസ് നീക്കത്തിന് പിന്നിൽ.