National

ദേശീയഗാനത്തെ അപമാനിച്ചു; കൂടുതൽ ബിജെപി എംഎൽഎമാർക്കെതിരെ കേസ്

Spread the love

പശ്ചിമ ബംഗാളിൽ ദേശീയ ഗാനത്തെ അപമാനിച്ച കൂടുതൽ ബിജെപി എംഎൽഎമാർക്കെതിരെ കേസ്. അഞ്ച് എംഎൽഎമാർക്കെതിരെയാണ് കൊൽക്കത്ത പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ 12 എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സംസ്ഥാന അസംബ്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ ദേശീയഗാനത്തെ അപമാനിച്ചെന്നാണ് ആരോപണം. തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് പൊലീസിനെ സമീപിച്ചത്. മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ട് തൊഴിലാളികളുടെ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവച്ചതിനെതിരെ നവംബർ 29 ന് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പ്രതിഷേധത്തിനിടെ ബിജെപി എംഎൽഎമാർ അക്രമം അഴിച്ചുവിടുകയും ‘ചോർ ചോർ’ (കള്ളൻമാർ) എന്ന മുദ്രാവാക്യം വിളിക്കുകയും ദേശീയഗാനത്തെ അപമാനിക്കും ചെയ്തുവെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരവും, പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ ആക്ട് 1971 പ്രകാരവുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.