Friday, January 24, 2025
Latest:
National

6 മാസത്തിനിടെ കൊല്ലപ്പെട്ടത് 9 സ്ത്രീകൾ; യുപിയെ ഭീതിയിലാഴ്ത്തി സീരിയൽ കില്ലർ, പൊലീസ് തെരച്ചിൽ

Spread the love

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉത്തർപ്രദേശിലെ ബറേലിയെ ഭീതിയിലാഴ്ത്തുന്ന സീരിയൽ കില്ലറെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഈ വർഷം ജൂൺ മുതൽ നഗരത്തിൽ ഒമ്പത് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സീരിയൽ കില്ലർ പേടി പരന്നതോടെ സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും കൂട്ടമായി മാത്രമേ പുറത്തിറങ്ങാവൂ എന്നും ലോക്കൽ പൊലീസ് നിർദേശിച്ചിരുന്നു.

നഗരത്തിലെ ഷാഹി, ഫത്തേഗഞ്ച് വെസ്റ്റ്, ഷീഷ്ഗഡ് പ്രദേശങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരകൾ എല്ലാം 50 നും 65 നും ഇടയിൽ പ്രായമുള്ളവർ. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വയലിൽ തള്ളുകയുമാണ് കൊലയാളിയുടെ പതിവ്. ഇവരെ കൊള്ളയടിക്കുകയോ, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയോ ചെയ്യാറില്ലെന്നും പൊലീസ്.

സീരിയൽ കില്ലർക്കായി വ്യാപക തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. നഗരത്തിലുടനീളം പൊലീസ് പട്രോളിംഗ് വർദ്ധിപ്പിച്ചു. വാഹന പരിശോധന കർശനമാക്കി. നഗരത്തിലെ ഇരുട്ട് അകറ്റാൻ കൂടുതൽ തെരുവുകളിൽ സ്ഥാപിച്ചു. നിൽവിൽ കേസ് അന്വേഷിക്കാൻ എട്ട് ഉദ്യോഗസ്ഥരുടെ സംഘത്തെ പൊലീസ് രൂപീകരിച്ചിട്ടുണ്ട്.