കേരളത്തിൽ ജാതി സെൻസസ് ഉടൻ നടപ്പാക്കണം; വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ ഷഫീഖ്
കേരളത്തിൽ ജാതി സെൻസസ് ഉടൻ നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കെ എ ഷഫീഖ്. ദമ്മാമിൽ പ്രവാസി വെൽഫെയർ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ശക്തിപ്പെടുകയാണ്. പുതുതലമുറ രാഷ്ട്രീയ സംഘടനകൾ ഉയർത്തിയ ആവശ്യങ്ങൾ പാരമ്പര്യ രാഷ്ട്രീയ പാർട്ടികൾ പോലും ഏറ്റെടുത്തു കൊണ്ടിരിക്കുന്നു. ‘ഇൻഡ്യ’ മുന്നണി ജാതി സെൻസസിനെ രാഷ്ട്രീയ അജണ്ടയായി നിശ്ചച്ചത് ഈ പശ്ചാത്തലത്തിൽ കാണണമെന്നും കെ എ ഷഫീഖ് പറഞ്ഞു.
കേരളത്തിൽ ഇത്തരം ആവശ്യങ്ങൾ കൂടുതൽ ശക്തിയായി ഉന്നയിക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചിരിക്കുന്നതായി സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഖ്യാപിച്ചു. ജാതി സെൻസസ്, ജനസംഖ്യാനുപാതിക പ്രാതിനിധ്യം, എയ്ഡഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി നടത്തുന്ന പ്രക്ഷോഭ യാത്ര ഇതിൻറെ ഭാഗമാണ്.
രാജ്യത്തെ വിവിധ വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിലാണ് പ്രാതിനിധ്യം വഹിക്കുന്നത് എന്ന് തിരിച്ചറിയാൻ തലയെണ്ണിയുള്ള വിശദമായ കണക്കുകൾ ആവശ്യമാണ്. ജാതി തിരിച്ചുള്ള സെൻസസ് നടത്തിയാൽ മാത്രമേ കണക്കുകൾ കണ്ടെത്താൻ കഴിയുകയുള്ളൂ. ബീഹാർ കർണാടക രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ നിലവിൽ ജാതി സർവ്വേ നടത്തുകയും ബീഹാർ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇൻഡ്യ മുന്നണി പ്രധാന വാഗ്ദാനമായി സെൻസർ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു അതിനോടെല്ലാം ഐക്യപ്പെടുന്ന നിലപാടാണ് സിപിഎമ്മും ഇടതുപക്ഷ സംഘടനകളും സ്വീകരിച്ചിട്ടുള്ളത് എന്നാൽ കേരളത്തിലെ സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. അദ്ദേഹം വിശദീകരിച്ചു.
വെൽഫയർ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവാസി വെൽഫയറിന്റെ അംഗബലം വർദ്ധിപ്പിക്കണം എന്ന് അധ്യക്ഷനായിരുന്ന ആക്ടിങ്ങ് പ്രസിഡന്റ് ജംഷാദ് അലി പറഞ്ഞു. റീജിയണൽ കമ്മിറ്റി പ്രസിഡന്റ് റഹീം തിരൂർക്കാട് ചോദ്യോത്തരം നിയന്ത്രിച്ചു. വിവിധ വിഷയങ്ങളിൽ ഉള്ള ഗ്രൂപ്പ് ചർച്ചകൾ ജില്ലാ കമ്മിറ്റി പ്രസിഡൻറ്മാരായ ആഷിഫ് കൊല്ലം , സമീഉല്ല , നാസർ വെള്ളിയത്ത്, ജമാൽ കൊടിയത്തൂർ, ഷക്കീർ ബിലാവിനകത്ത് എന്നിവർ ചർച്ചകൾ നയിച്ചു. പ്രോവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം ഉപസംഹരിച്ചു.
ട്രഷറർ അയ്മൻ സഈദ് സ്വാഗതം പറഞ്ഞു. കൺവീനർ മുഹ്സിൻ ആറ്റാശ്ശേരി, സലിം കണ്ണൂർ, ജമാൽ പയ്യന്നൂർ, ഹാരിസ് കൊച്ചി , ഫാത്തിമ ഹാഷിം , അനീസ മഹബൂബ്, ശരീഫ് കൊച്ചി , എന്നിവർ നേതൃത്വം നൽകി