Monday, February 24, 2025
Latest:
Kerala

പോക്സോ കേസിൽ പിടിയിലായ സിപിഐഎം പ്രവർത്തകൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

Spread the love

പോക്സോ കേസിൽ സിപിഐഎം പ്രവർത്തകൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ചെർപ്പുളശ്ശേരിയിൽ പോക്സോ കേസിൽ സിപിഐഎം നേതാവ് അഹമ്മദ് കബീറിൻ്റെ അറസ്റ്റാണ് ചെർപ്പുളശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്. പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്

ഇന്നലെയാണ് പന്നിയംകുറിശ്ശി സ്വദേശി അഹമ്മദ് കബീറിനെ പൊലീസ് പിടികൂടിയത്. അഹമ്മദ് കബീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐഎം നേതൃത്വം അറിയിച്ചു. പെൺകുട്ടിയും കുടുംബവുമാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.