തടസമായി വീണ്ടും ഇരുമ്പു പാളികള്‍; രക്ഷാദൗത്യം കൂടുതൽ പ്രതിസന്ധിയിലേക്ക്
ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം കൂടുതൽ പ്രതിസന്ധിയിലേക്ക്. ഡ്രില്ലിംഗ് മെഷീന്റെ ബ്ലേഡുകൾ രക്ഷാകുഴലിൽ കുടുങ്ങിക്കിടക്കുന്നു. ബ്ലേഡുകൾ നീക്കിയാൽ മാത്രമേ പൈപ്പിനകത്തേക്ക് ആളുകൾക്ക് കയറാൻ കഴിയൂ. രക്ഷാദൗത്യം ഇനിയും നീളുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
കോൺക്രീറ്റ് കൂനകൾക്കിടയിൽ നിരവധി ഇരുമ്പു കമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീൽ പാളികളും തടസമായതോടെ ഓഗർ മെഷീന്റെ പ്രവർത്തനം ഇന്നലെ രാത്രിയോടെ നിർത്തിവച്ചിരുന്നു. ഈ അവശിഷ്ടങ്ങൾ ഡ്രില്ലിങ് മെഷീന്റെ ബ്ലെയ്ഡിൽ കൊള്ളുന്നതാണ് തടസമാകുന്നത്. തുടർന്ന് പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീൽ പാളികളും മുറിച്ചു നീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ ആളുകളെ ഉപയോഗിച്ച് നീക്കുന്നതിന് 18- 24 മണിക്കൂറെങ്കിലും സമയം വേണ്ടിവരും. വ്യാഴാഴ്ച സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന് 24 മണിക്കൂറിലധികം മെഷീൻ നേരത്തെ പ്രവർത്തനരഹിതമായിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സുരക്ഷാ കുഴല്‍ തൊഴിലാളികളുടെ സമീപത്തെത്താൻ ഇനി അവശേഷിക്കുന്നത് മീറ്ററുകൾ മാത്രമാണ്.
41 തൊളിലാളികൾ തുരങ്കത്തിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് 14 ദിവസമായി. തുരങ്കത്തിനുള്ളില്‍ കഴിയുന്ന തൊഴിലാളികള്‍ സുരക്ഷിതരാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സുരക്ഷാ കുഴൽ സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ സുരക്ഷാ കുഴലിലൂടെ സ്‌ട്രെച്ചറില്‍ ഓരോരുത്തരെയായി പുറത്തെത്തിക്കും.