Kerala

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങൾക്ക് വില വർദ്ധന; പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Spread the love

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. ഭക്ഷ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി വിലവർദ്ധനവിനെക്കുറിച്ച് പരിശോധിച്ച് തീരുമാനമെടുക്കും. സപ്ലൈകോ നിർദേശിച്ച വിലയും സമിതി പരിഗണിക്കും പൊതു വിപണിയിലെ വില വ്യത്യാസം കൂടി പരിശോധിച്ച ശേഷം ആകും തീരുമാനമെടുക്കുക.

സപ്ലൈകോ നൽകിയ ശുപാർകൾ അതേപടി നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. ഇതേക്കുറിച്ച് വിശദമായി പഠിക്കണമെന്നാണ് സർക്കാർ പറയുന്നത്. ഇതിനായാണ് ഭക്ഷ്യ സെക്രട്ടറി ഉൾപ്പെടുത്തി മൂന്നംഗസമിതിയെ നിയോഗിച്ചത്. ഇവർ സപ്ലൈകോ നൽകിയ ശുപാർശ പരിശോധിച്ച ശേഷം എത്ര ശതമാനം വിലവർധിപ്പിക്കണമെന്ന തീരുമാനം എടുക്കുക.

സബ്സിഡി ഇല്ലാത്ത മറ്റു സാധനങ്ങൾക്കും വില വർദ്ധിപ്പിക്കണമെന്ന് ആവശ്യവും സമിതി പരിശോധിക്കും. 40 ശതമാനം വിലവ്യത്യാസം മാത്രം മതിയെന്നാണ് സപ്ലൈകോയുടെ നിലപാട്. ഇതുൾപ്പെടെ സർക്കാർ നിയോഗിച്ച സമിതി പരിശോധിക്കും. കഴിഞ്ഞ ഇടതു മുന്നണി യോഗം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനെ ചുമതലപ്പെടുത്തിയിരുന്നു.