‘ഞാന്‍ പാടുന്ന വിഡിയോ കണ്ടു’; ഡീപ് ഫേക്ക് വലിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി
ഡീപ് ഫേക്ക് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘താൻ പാടുന്ന തരത്തിലുള്ള ഒരു വിഡിയോ അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടു’. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിലൂടെ ഉണ്ടാകുന്ന വിനാശവും മാനനഷ്ടവും വലുതാണ്. എഐ സാങ്കേതിക വിദ്യ, ഡീപ് ഫേക്ക് എന്നിവ സംബന്ധിച്ച് മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രശ്മിക മന്ദാന, കത്രീന കെയ്ഫ് തുടങ്ങിയവരുടെ ഡീപ് ഫേക്ക് വിഡിയോകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. മോശമായ തലക്കെട്ടുകളോടെയാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത്.