Kerala

ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ല, കുട്ടികൾക്കും സ്ത്രീകൾക്കും പൂർണമായ പരിരക്ഷ നൽകാൻ കഴിയണം; വി.ഡി സതീശൻ

Spread the love

ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പലയിടത്തും അപകടകരമായ അവസ്ഥയുണ്ട്. നീതിന്യായ വ്യവസ്ഥയിൽ ആളുകളുടെ വിശ്വാസം വർധിക്കും. കുട്ടികളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന വേണം. കുട്ടികൾക്കും സ്ത്രീകൾക്കും പൂർണമായ പരിരക്ഷ നൽകാൻ സർക്കാരിന് കഴിയണമെന്നും പൊലീസും ഇന്റലിജൻസും കുറച്ചു കൂടി കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാഖ് ആലത്തിന് വധ ശിക്ഷയും വിവിധ വകുപ്പുകളിലായി അഞ്ച് ജീവപരന്ത്യം ശിക്ഷയുമാണ് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ വിധിച്ചത്.

പ്രതി ദയ അർഹിക്കുന്നില്ലെന്നും പ്രായം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി.