National

നാല് വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു, പൊലീസ് ഉദ്യോഗസ്ഥൻ രാജസ്ഥാനിൽ അറസ്റ്റിൽ

Spread the love

ദില്ലി : രാജസ്ഥാനിൽ നാലു വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ദൗസ ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് എസ് ഐ ഭൂപേന്ദ്ര സിംഗ് ബലാത്സംഗം ചെയ്തത്. പ്രതിഷേധവുമായി എത്തിയ പ്രദേശവാസികൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായും, ഭൂപേന്ദ്ര സിംഗിനെതിരെ നടപടി സ്വീകരിച്ചതായും ദൗസ എ എസ് പി രാമചന്ദ്ര സിംങ് അറിയിച്ചു. സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിച്ചതായി ബിജെപി ആരോപിച്ചു. വിഷയത്തിൽ ഇടപെട്ട ദേശീയ ബാലവകാശ കമ്മീഷൻ രാജസ്ഥാൻ സർക്കാരിന് നോട്ടീസ് അയച്ചു.