Wednesday, February 26, 2025
Latest:
Kerala

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

Spread the love

പ്രസിദ്ധമായ കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും.വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം,പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം,പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം,ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കൊടിയേറുക.

പുതിയ കല്പാത്തി വിശാലാക്ഷി സമേത വിശ്വന്ഥ സ്വാമി ക്ഷേത്രത്തില്‍ രാവിലെ പൂജകള്‍ക്ക് ശേഷം 9.30നും 10.30നും ഇടയിലാണ് കൊടിയേറ്റം. വരുന്ന 12ന് അര്‍ധരാത്രി അഞ്ചാം തിരുനാള്‍ പല്ലക്ക്-രഥസംഗമ ചടങ്ങുകള്‍ നടക്കും.

ഈ മാസം 14നാണ് ഒന്നാം തേരുത്സവം.15ന് രണ്ടാം തേരും,16ന് ദേവരഥസംഗമവും നടക്കും. 9 മുതലാണ് സംഗീതോത്സവത്തിന് തുടക്കമാകുന്നത്.