National

ഛത്തീസ്ഗഢിൽ പോളിങിനെ മാവോയിസ്റ്റ് ആക്രമണം; 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്

Spread the love

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടൽ. തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരുക്കേറ്റു. ആക്രമണത്തിന്റ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

നേരത്തെയും പ്രദേശത്ത് മാവോയിസ്റ്റ് സ്‌ഫോടനം നടത്തിയിരുന്നു. ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാൻഡോക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

സിആർപിഎഫിന്റെയും കോബ്ര 206-ാം ബറ്റാലിയന്റെയും സംയുക്ത സംഘം തോണ്ടമാർക ക്യാമ്പിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കോബ്രാ 206-ാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ശ്രീകാന്തിനാണ് പരുക്കേറ്റത്. നക്സലൈറ്റുകൾ സ്ഥാപിച്ച ഐഇഡിക്ക് മുകളിൽ ചവിട്ടുകയായിരുന്നുവെന്നാണ് വിവരം.

90 അംഗ സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോണ്ട നിയമസഭാ സെഗ്‌മെന്റിന് കീഴിലാണ് ഈ പ്രദേശം.