Wednesday, January 1, 2025
Latest:
National

മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം, നാവിൽ കടിയേറ്റ് യുവാവ് മരിച്ചു

Spread the love

മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരൻ കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. ശിവന്റെ രൂപമായ ‘മഹാകാൽ’ എന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്.

ഞായറാഴ്ചയാണ് സംഭവം. അഹിരൗലി ഗ്രാമത്തിൽ നിന്നുള്ള രോഹിത് ജയ്‌സ്വാളാണ് മരിച്ചത്. ഇയാൾ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നതിനിടയിൽ ജയ്‌സ്വാൾ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും കടിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാൾ നാവിൽ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയ്‌സ്വാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.