Sunday, April 6, 2025
Latest:
Kerala

പാലക്കാട് പിക്കപ്പ് ലോറി ഇടിച്ച് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Spread the love

പാലക്കാട് കുമ്പിടി ഉമ്മത്തൂരിൽ പിക്കപ്പ് ലോറി ഇടിച്ച് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കുമ്പിടി നിരപ്പ് സ്വദേശി പൈങ്കണ്ണതൊടി വീട്ടിൽ മുബാറകിന്റെ മകൻ മുസമിലാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു വാഹനാപകടമുണ്ടായത്.

വിറക് വെട്ടുന്ന യന്ത്രവുമായി എത്തിയ പിക്കപ്പ് ലോറി പുറകോട്ടെടുത്തപ്പോഴായിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃത്താല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.