Wednesday, March 25, 2026
Latest:
Kerala

മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകം തന്നെ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവർക്കൊപ്പം താമസിച്ചിരുന്ന ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തിനുശേഷം പ്രതി സംസ്ഥാനം വിട്ടതായും വിവരമുണ്ട്.

കഴുത്തിന് മുറിവേറ്റനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻതോ, ദ്വീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്ന് പൊലീസിനു സംശയമുണ്ടായിരുന്നു.