Sunday, November 24, 2024
Latest:
National

‘കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഹവാല ഇടപാടുകാരെ ഉപയോഗിച്ച്’; മഹാദേവ് ആപ്പ് കേസിൽ സ്മൃതി ഇറാനി

Spread the love

മഹാദേവ് ആപ്പ് കേസിൽ കോൺഗ്രസിനും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും എതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അധികാരത്തിലിരിക്കെ ഛത്തീസ്ഗഡ് കോൺഗ്രസ് നേതൃത്വത്തിന്റെ മുഖമുദ്രയായി വാതുവെപ്പ് കളി മാറിയെന്ന് വിമർശനം. ഹവാല ഇടപാടുകാരെ ഉപയോഗിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സ്മൃതി ഇറാനി.

മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടർമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയതായി ഇഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുഖ്യമന്ത്രിക്കു പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. ഈ മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ കോൺഗ്രസ് പ്രചാരണത്തിനായി വാതുവെപ്പ് പണം ഉപയോഗിച്ചുവെന്ന് സ്മൃതി ഇറാനി അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഹവാല ഓപ്പറേറ്റർമാരുടെ സഹായത്തോടെയാണ് നേരിടുന്നത്, ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും ഇറാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്തരമൊരു തെളിവ് ജനങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ബാഗേൽ സ്വന്തം സർക്കാരിനെ കടത്തിവെട്ടുകയാണോ? കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി പണം നൽകാൻ നിർദ്ദേശിച്ചിരുന്നതായി അസിം ദാസ് സമ്മതിച്ചു. ഈ പണം മഹാദേവ ആപ്പിന് കീഴിലുള്ള വാതുവെപ്പിൽ നിന്നുള്ളതാണെന്നും അസിം ദാസ് സമ്മതിച്ചെന്നും സ്മൃതി ഇറാനി. കോൺഗ്രസ് നേതാക്കൾ ശുഭം സോണിയിൽ നിന്ന് അസിം ദാസ് വഴി പടം കൈപ്പറ്റി എന്നത് ശരിയാണോ എന്നും സ്മൃതി ഇറാനി ചോദിച്ചു.