National

മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക് മുന്നിൽ ഹാജരായി

Spread the love

ചോദ്യ കോഴ ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക് മുന്നിൽ ഹാജരായി. മഹുവ മൊയ്ത്രക്ക് എതിരായ ഐ ടി, വിദേശ കാര്യ ആഭ്യന്തര മന്ത്രാലയങ്ങളുടെ റിപ്പോർട്ടുകൾ എത്തിക്സ് കമ്മറ്റിക്ക് മുന്നിലുണ്ട്. മഹുവയുടെ ആവശ്യമനുസരിച്ചു എത്തിക്സ് കമ്മറ്റി ആവശ്യപ്പെട്ടാണ് ക്രോസ് വിസ്താരത്തിന് ഹാജരാകാൻ തയ്യാറെന്ന് ജയ് ദേഹദ്രായി.

നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക​ണ​മെ​ന്ന ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്​ വ​ഴ​ങ്ങി​യാണ് മഹുവ മൊയ്ത്ര, കൃത്യം 11 മണിക്ക് പാർലമെന്റിൽ എത്തിയത്.
പാ​ർ​ല​മെ​ന്‍റ്​ സ​മി​തി ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ത​നി​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ ന​ൽ​കി​യ​ത്​ അ​നു​ചി​ത​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ, നേ​ര​ത്തേ ചെ​യ​ർ​മാ​ന്​ താ​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ പ​ക​ർ​പ്പ്​ മ​ഹു​വ മൊ​യ്​​ത്ര പു​റ​ത്തു​വി​ട്ടു.

കോ​ഴ ന​ൽ​കി​യെ​ന്നു​ പ​റ​ഞ്ഞ വ്യ​വ​സാ​യി ദ​ർ​ശ​ൻ ഹീ​രാ​ന​ന്ദാ​നി, അ​ഭി​ഭാ​ഷ​ക​ൻ ജ​യ്​ ആ​ന​ന്ദ്​ എ​ന്നി​വ​രെ ക്രോ​സ്​​വി​സ്താ​രം ചെ​യ്യാ​ൻ ത​നി​ക്ക്​ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും മ​ഹു​വ ആ​വ​ശ്യ​പ്പെ​ട്ടു. കമ്മറ്റി ആവശ്യപ്പെട്ടാൽ ഹാജരാകാൻ തയ്യറാണെന്ന് ജയ് ദേഹദ്രായി അറിയിച്ചു.

ചോദ്യക്കോഴ വിവാദത്തിൽ, ഐടി ആഭ്യന്തര വിദേശകാര്യമന്ത്രാലയങ്ങൾ എത്തിക്സ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ഈ മൂന്ന് റിപ്പോർട്ടുകളും മഹുവക്ക്എ തിരാണെന്നാണ് വിവരം. മഹുവയുടെ പാർലമെന്റ് ഇ മയിൽ ദുബായ് യിൽ നിന്നും 49 തവണ ഉപയോഗിച്ചിട്ടുണ്ടെന്ന്, ഐ ടി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

പാർലമെന്റ് ലോഗിൻ വിവരങ്ങൾ പങ്കുവെക്കരുതെന്ന് എവിടെയും നിഷ്കർഷിച്ചിട്ടില്ല എന്നും പാർലമെന്റ് അംഗങ്ങൾ ഇത്തരം വിവരങ്ങൾ സഹായികളുമായി പങ്കുവയ്ക്കുന്നത് പതിവാണെന്നുമാണ് മഹുവയുടെ വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എത്തിക്സ് കമ്മറ്റിയുടേതാകും.