Sports

ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

Spread the love

എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്.

ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും നേ​ട്ട​മാ​യി. 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാലൺ ദ് ഓർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർട്ടുഗൽ സൂപ്പർ താരംക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്താണ്.

ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലൺ ദ് ഓർ നേടിയത്. മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്ക് ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​യ ലെവ് യാ​ഷി​ൻ ട്രോ​ഫി അ​ർ​ജ​ന്‍റീ​ന ഗോ​ൾ കീപ്പ​ർ എ​മിലിയാനോ മാ​ർ​ട്ടി​ന​സ് സ്വ​ന്ത​മാ​ക്കി. അ​ർ​ജ​ന്‍റീ​ന​ക്കാ​യി ലോ​ക​ക​പ്പി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​ണ് പു​ര​സ്കാ​രം.

ടോപ്സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിംഗ് ഹാലൻഡ് സ്വന്തമാക്കി. എംബാപ്പെയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് ഈ 23-ാകാരന്‍റെ നേട്ടം. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള കോ​പ്പ ട്രോ​ഫി പു​ര​സ്കാ​രം ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം സ്വ​ന്ത​മാ​ക്കി. 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണ വനിതാ ടീമും പങ്കിട്ടു.