Thursday, April 3, 2025
Latest:
Kerala

സിപിഐഎം നേതൃയോഗങ്ങൾ ഇന്ന് ഡൽഹിയിൽ ആരംഭിക്കും

Spread the love

സിപിഐഎം നേതൃയോഗങ്ങൾ ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ഇന്ന് ചേരുന്ന പോളിറ്റ് ബ്യുറോ യോഗം നാളെ മുതൽ നടക്കുന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗത്തിന്റെ അജണ്ട നിശ്ചയിക്കും. ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ നിന്നും വിട്ടു നിൽക്കാനുള്ള പി ബി തീരുമാനമടക്കം കേന്ദ്ര കമ്മറ്റിക്ക് മുന്നിൽ എത്തും. ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായം കേന്ദ്ര കമ്മറ്റിയിൽ ഉയർന്നു വന്നേക്കും.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് മറ്റൊരു അജണ്ട. മധ്യപ്രദേശിൽ ഇന്ത്യ സഖ്യത്തിലുണ്ടായ ഭിന്നത പാർട്ടി വിലയിരുത്തും. മിസോറാം ഒഴികെ മറ്റ് നാലു സംസ്ഥാനങ്ങളിലും മത്സരിക്കാനാണ് നിലവിലെ തീരുമാനം. പലസ്തീൻ വിഷയം, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും ചർച്ചയാകും. തെറ്റ് തിരുത്തൽ രേഖ അടക്കമുള്ള സംഘടന വിഷയങ്ങളും യോഗത്തിന്റെ അജണ്ടയിൽ ഉണ്ട്.