Wednesday, April 23, 2025
Kerala

സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്

Spread the love

സംസ്ഥാനത്ത് ഈ മാസം 31ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസുടമകള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാ പണിമുടക്ക്. യാത്രനിരക്കും വിദ്യാര്‍ഥികളുടെ കണ്‍സെക്ഷനും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ദൂരപരിധി നോക്കാതെ പെര്‍മിറ്റ് അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരമാണ് ബസുടമകള്‍ വ്യക്തമാക്കി. യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.