Friday, January 3, 2025
Latest:
National

ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Spread the love

ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ജുനഗഡ് ജില്ലയിലാണ് 25കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റിലായത്.

ജുനഗഡില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചുപഠിക്കുന്ന മദ്രസയിലാണ് അധ്യാപകന് നേരെ പരാതി ഉയര്‍ന്നിരിക്കുന്നത്. മദ്രസയിലെ 17കാരനായ ഒരു വിദ്യാര്‍ത്ഥി വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് മാതാവിനോട് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

ഒളിവില്‍ പോയ പ്രതിയെ സൂറത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അതേസമയം പീഡനം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ മദ്രസ ട്രസ്റ്റിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കാത്തതിനാല്‍ ട്രസ്റ്റിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.