Thursday, March 12, 2026
Latest:
Kerala

സ്വകാര്യ പ്രാക്ടീസ് നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ

Spread the love

സ്വകാര്യ പ്രാക്ടീസ് നടത്തി വന്ന ഡോക്ടറുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 4160 രൂപ പിടികൂടി. കോട്ടയം മെഡിക്കൽ കോളജിലെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സജി സെബാസ്റ്റ്യനാണ് സ്വകാര്യ പ്രാക്ടീസിന് ഇടയിൽ പിടിയിലായത്. തൃശൂർ കണ്ണംകുളങ്ങരയിലെ വസതിയിൽ ആണ് വിജിലൻസ് പരിശോധന നടത്തിയത്.

മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്നാണ് ചട്ടം. ഈ ഗവൺമെന്റ് ഉത്തരവ് നില നിൽക്കെ നോൺ പ്രാക്ടിസിം​ഗ് അലവൻസ് കൈപറ്റിക്കൊണ്ട് ഡോ. സജി സെബാസ്റ്റ്യൻ വീട്ടിൽ വെച്ച് രോഗികളിൽ നിന്നും ഫീസിനത്തിൽ വൻ തുക വാങ്ങിയെന്ന് പരാതി ലഭിച്ചിരുന്നു. പരാതികളെ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തൃശ്ശൂർ വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഡോക്ടർ കുടുങ്ങിയത്.