Kerala

ഡ്രഡ്ജർ ഇടപാട്; മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും

Spread the love

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ഡ്രഡ്ജര്‍ ഇടപാടിലെ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടിയിലാണ് അപ്പീൽ. നെതര്‍ലന്‍ഡ്സ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ അരോപണം. ഡ്രഡ്ജര്‍ വാങ്ങിയതിന് സര്‍ക്കാരിന്റെ ഭരണാനുമതിയുണ്ടെന്ന് കേരളാ ഹൈക്കോടതിയുടെ കണ്ടെത്തി. ഇടപാടിന് പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമുള്ള ജേക്കബ് തോമസിന്റെ വാദവും ജസ്റ്റിസ് നാരായണ പിഷാരടി അദ്ധ്യക്ഷനായ ബൻച് അംഗികരിച്ചിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി അനുവദിച്ചത്. പര്‍ച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകള്‍ ഹാജരാക്കിയാണ് ഭരണാനുമതി വാങ്ങിയതെന്നായിരുന്നു ജേക്കബ് തോമസിനെതിരായ ആരോപണം. കരാറിനു മുന്‍പ് തന്നെ വിദേശ കമ്പനിയുമായി ജേക്കബ് തോമസ് ആശയവിനിമയം നടത്തിയെന്ന് കേസ് അന്വേഷിച്ച് വിജിലൻസ് നിലപാട് സ്വീകരിച്ചു. ഇതടക്കമുള്ള വിജിലൻസിന്റെ അനവേഷണത്തിലെ കണ്ടെത്തലുകളും ഹൈക്കോടതി കോടതി തള്ളിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് സത്യന്‍ നരവൂരിന്റെ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. സത്യനെതിരെ മണല്‍ഖനനത്തിന് നടപടിയെടുത്തതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പരാതിയെന്നും വിജിലൻസ് ഉദ്യോഗസ്ഥരുമായി കൂട്ടുചേര്‍ന്നുള്ള പരാതി രാഷ്ടീയപ്രേരിതമാണെന്നും ജേക്കബ് തോമസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഹൈക്കോടതി വിധിയ്ക്കെതിരെ കേരളാ സർക്കാരും സത്യന്‍ നരവൂരും ആണ് ഹർജിക്കാർ. ജസ്റ്റിസുമാരായ അഭയ് എസ് ഓകയും പങ്കജ് മിത്തലും അടങ്ങിയ ബഞ്ച് 19മത്തെ ഇനമായി അപ്പീലുകൾ പരിഗണിയ്ക്കും.