എന്താണ് സ്‌പെഷ്യൽ മാരേജ് ആക്ട്? സ്വവർഗ വിവാഹം അംഗീകരിച്ച രാജ്യങ്ങൾ? അറിയേണ്ടതെല്ലാം…
സ്വവർഗ വിവാഹത്തിന്റെ നിയമസാധുത തേടിയുള്ള ഹർജികളിൽ സുപ്രീം കോടതി വിധി പറയുമെന്നതിനാൽ സ്വവർഗ വിവാഹ അനുകൂലികൾക്ക് ഇന്ന് സുപ്രധാന ദിനമായിരുന്നു. എന്നാൽ ചരിത്ര നിമിഷത്തിനായി കാത്തിരിക്കുന്നവർക്കേറ്റ കനത്ത തിരിച്ചടിയാണ് ഹർജി തള്ളികൊണ്ടുള്ള കോടതി വിധി. ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കൈക്കൊണ്ട തീരുമാനം.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ എതിർത്തതോടെ 3–2 എന്ന നിലയിലാണ് ഹർജികൾ തള്ളിയത്. സ്വവർഗ വിവാഹത്തിന്റെ നിയമപരമായ സാധുത തേടിയുള്ള ഹർജികളിൽ വാദം കേൾക്കുമ്പോൾ സുപ്രീം കോടതിയിൽ പലതവണ മുഴങ്ങിയ ഒന്നാണ് സ്പെഷ്യൽ മാരേജ് ആക്ട്.