Kerala

ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു; ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല; കെകെ ശൈലജ

Spread the love

ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ചതിൽ വിശദീകരണവുമായി കെകെ ശൈലജ. കെകെ ശൈലജയുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിൽ രൂക്ഷ വിമർ‌ശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ശൈലജ രം​ഗത്തെത്തിയത്. ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിശദീകരണ പോസ്റ്റിൽ ശൈലജ കുറിച്ചു

യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്ന് കഴിഞ്ഞദിവസത്തെ പോസ്റ്റിൽ എഴുതിയിരുന്നതായി കെകെ ശൈലജ ഫേസ്ബുക്കിൽ പറഞ്ഞു. ഇസ്രയേൽ ഇപ്പോൾപ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരികയെന്ന് ശൈലജ കുറിച്ചു.