ജസ്റ്റിസ് എം.വി. മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി
ജസ്റ്റിസ് എം.വി. മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി. മെയ്തേയ് വിഭാഗത്തെ എസ്.ടി വിഭാഗമായി പരിഗണിയ്ക്കണം എന്ന ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് എം.വി മുരളിധരൻ ആയിരുന്നു.
മണിപ്പൂരിൽ തന്നെ തുടരാൻ അനുവദിയ്ക്കണം എന്ന് ജസ്റ്റിസ് എം.വി മുരളിധരന്റെ അഭ്യർത്ഥന തള്ളിയാണ് കൊളിജിയം നടപടി. സ്ഥിരം ചീഫ് ജസ്റ്റിസിന്റെ നിയമന നടപടികൾ ഉടൻ പൂർത്തികരിയ്ക്കാം എന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. ജസ്റ്റിസ് എം.വി മുരളിധരനെ കൽ ക്കട്ട ഹൈക്കോടതിയിൽ നിയമിക്കും. ഡൽഹി ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുണ്ട്.