പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പാകിസ്താനിൽ അജ്ഞാതർ വെടിവച്ചു കൊന്നു
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. അജ്ഞാത അക്രമി സംഘമാണ് പാകിസ്ഥാനിൽ വച്ച് ഷാഹിദ് ലത്തീഫിനെ കൊലപ്പെടുത്തിയത്. എൻഐഎ ഷാഹിദ് ലത്തീഫിനെതിരെ UAPA ചുമത്തിയിരുന്നു. ബുധനാഴ്ച പാകിസ്താനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് മരിച്ചെന്നാണ് റിപ്പോർട്ട്.
1994 നവംബറിൽ ഇന്ത്യയിൽ വച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്റ്റിലായിരുന്നു. തുടർന്ന് ജയിലായി. ശേഷം 2010ൽ വാഗ വഴി പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും ലത്തീഫ് പ്രതിയായിരുന്നു.
41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. സിയാൽകോട്ടിൽ നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാൻ നാലു ജെയ്‌ഷെ ഭീകരരെ പത്താൻകോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു.