National

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ രാജ്യവ്യാപക റെയ്‌ഡുമായി എൻഐഎ

Spread the love

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ എൻഐഎയുടെ രാജ്യവ്യാപക റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ പോപ്പുല‍ർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എൻഐഎ പരിശോധന. 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്ത‍ർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പിഎഫ്ഐ കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നത്.

ഗാസിമാർ സ്ട്രീറ്റിലെ മുഹമ്മദ് താജുദീൻ അജ്മൽ എന്നയാളുടെ വീട്ടിൽ പരിശോധന നടത്തി. മൊബൈൽ ഫോൺ പിടിച്ചെടുത്തു. 2 മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.

2006ലെ ട്രെയിൻ ബോംബാക്രമണക്കേസ് പ്രതി വഹീദ് ഷെയ്ക്കിന്റെ മുംബൈയിലെ വീട്ടിലും എൻഐഎ പരിശോധന നടത്തുകയാണ്. എൻഐഎ സംഘത്തെ അകത്തേക്ക് കടത്തിവിടാതെ തടയുകയും പരിശോധനയ്ക്ക് ആദ്യം ലീഗൽ നോട്ടീസ് കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തന്റെ വീടിന്റെ വാതിലും ക്യാമറകളും തകർത്തുവെന്ന് വഹീദ് ഷെയ്ഖ് ഇന്ത്യ ടുഡേയോട് പറഞ്ഞു. പിഎഫ്ഐയുടെ 12 ദേശീയ നേതാക്കൾക്കടക്കം 19 പേർക്കെതിരെ എൻഐഎ ചാർജ്ഷീറ്റ് സമർപ്പിച്ചിരുന്നു.