Kerala

ഭിന്നശേഷിക്കാരനായ 13 വയസ്സുകാരൻ ഉൾപ്പെട്ട കുടുംബം തൊഴുത്തിൽ കഴിയേണ്ടി വന്ന സംഭവം; ഭിന്നശേഷി കമ്മീഷണർ കേസെടുത്തു

Spread the love

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ 13 വയസ്സുകാരൻ ഉൾപ്പെട്ട കുടുംബത്തിന് തൊഴുത്തിൽ കഴിയേണ്ടി വന്നതിൽ ഭിന്നശേഷി കമ്മീഷണർ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ലൈഫ് മിഷനും, നഗരൂർ പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നൽകി.

കഴിഞ്ഞ ആറുമാസമായി കന്നുകാലി തൊഴുത്തിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരന്റെ ദുരവസ്ഥയിലാണ് ഭിന്നശേഷി കമ്മിഷണർ ജസ്റ്റിസ് പഞ്ചാപകേശന്റെ ഇടപെടൽ. ലൈഫിൽ വീട് അനുവദിച്ചിട്ടും ഫണ്ട് നൽകാൻ വൈകിയതാണ് ദുരിതം ഇരട്ടിയാക്കിയത്. പണം ഉടൻ കിട്ടുമെന്ന് കരുതി ഉണ്ടായിരുന്ന കൂര പൊളിച്ചതോടെ പോകാൻ ഇടമില്ലാതായി. തുടർന്ന് ഗത്യന്തരമില്ലാതെ മകനെയും തോളിൽ എടുത്ത് അമ്മ ശ്രീജയും പ്രായമായ മാതാപിതാക്കളും അടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് താമസം മാറുകയായിരുന്നു

ലൈഫിലെ മുൻഗണനാ ലിസ്റ്റിൽ ഈ കുടുംബത്തിന് ഒപ്പം ഉണ്ടായിരുന്ന പലർക്കും മാസങ്ങൾക്ക് മുമ്പേ പണം ലഭിച്ചു. എന്നാൽ ആറു മാസത്തോളം കന്നുകാലി തൊഴുത്തിൽ കിടക്കേണ്ടി വന്ന ഭിന്നശേഷിക്കാരന് ഒരു മുൻഗണനയും ലഭിച്ചതുമില്ല.