Kerala

ചെങ്കല്ലിറക്കി തിരിച്ചുപോകുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; മിനിലോറി കടയിലേക്ക് പാഞ്ഞുകയറി മരണം

Spread the love

കോഴിക്കോട്: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ഡ്രൈവർ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്.

വടകര അഴിയൂർ കോറോത്ത് റോഡ് കണ്ണാടിപളളിക്ക് സമീപമാണ് അപകടം. ചെങ്കൽ ഇറക്കി തിരിച്ച് പോവുകയായിരുന്നു മിനി ലോറി. ദീപക്കിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

കടയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി താജുമാലിക് (38), കടയുടമ അസീസിന്റെ മകൻ സമൂദ് (16) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് കുറഞ്ഞ സമയമായതിനാൽ വൻ അപകടം ഒഴിവായി. കടയ്ക്ക് കാര്യമായ നാശമുണ്ടായി. മുൻഭാഗം തകർന്നു. പരേതനായ തെങ്ങാനക്കുന്നേൽ സാബു ലിസി ദമ്പതികളുടെ മകനാണ് ദീപക്. സഹോദരി: നീതു.