Monday, January 27, 2025
World

ഈജിപ്തിൽ പൊലീസ് ഉദ്യോഗസ്ഥൻ 2 ഇസ്രയേൽ വിനോദസഞ്ചാരികളെ വെടിവച്ചുകൊന്നു

Spread the love

ഈജിപ്തിൽ പൊലീസ് ഉദ്യോഗസ്ഥൻ 2 ഇസ്രയേൽ വിനോദസഞ്ചാരികളെയും ഒരു ഈജിപ്ഷ്യൻ പൗരനെയും വെടിവച്ചുകൊന്നു. ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം സന്ദർശിക്കുകയായിരുന്ന ഇസ്രയേലി വിനോദസഞ്ചാരികളുടെ സംഘത്തിനു നേരെയാണ് പൊലീസ് ഉദ്യോഗസ്ഥൻ നിറയൊഴിച്ചത്. പ്രദേശം സുരക്ഷാ സേന വളയുകയും അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രയേലികളെ നാട്ടിലെത്തിക്കാൻ ഇസ്രായേൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.