‘അച്ചടക്ക നടപടി പിൻവലിക്കണം’; കെപിസിസി നേതൃത്വത്തിന് കത്തയച്ച് എ ഗ്രൂപ്പ്
അച്ചടക്ക നടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണമെന്ന് കെപിസിസി നേതൃത്വത്തോട് എ ഗ്രൂപ്പ്. ആവശ്യമുന്നയിച്ച് എ ഗ്രൂപ്പ് നേതാക്കൾ കെപിസിസിക്ക് കത്തു നൽകി. ബെന്നി ബഹനാനും കെ.സി ജോസഫുമാണ് കത്തു നല്‍കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം.
പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ്, പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി പി ചാക്കോ, മുൻ കെപിസിസി സെക്രട്ടറി എം.എ ലത്തീഫ് അടക്കമുള്ളവരെ തിരിച്ചുവിളിക്കണമെന്നാണ് ആവശ്യം. സുൽത്താൻ ബത്തേരിയിൽ നടന്ന കോൺഗ്രസ് ക്യാമ്പിലും കഴിഞ്ഞ രാഷ്ട്രീയ സമിതി യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു.