Friday, January 24, 2025
Latest:
Kerala

‘എനിക്ക് മറുപടി തരാൻ ശിവരാമനാരാ?’; കെ.കെ ശിവരാമനെതിരെ എം.എം മണി

Spread the love

സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെതിരെ മുൻ മന്ത്രി എം.എം മണി. കൈയേറ്റത്തെ കുറിച്ച് പറയാൻ ശിവരാമന് യോഗ്യതയില്ല. തന്നെ തേജോവധം ചെയ്യാനാണ് ശിവരാമൻ ആവശ്യമില്ലാത്തത് പറയുന്നതെന്നും എം.എം മണി ആരോപിച്ചു. അതിനിടെ ശിവരാമന് പിന്തുണയുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി.

‘അയാൾക്ക് എന്നാ സൂക്കേട് ആണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. എനിക്ക് മറുപടി പറയാൻ ശിവരാമൻ ആരാ? ഞാൻ ആരുടെയും മറുപടി പ്രതീക്ഷിക്കാത്ത മനുഷ്യനാണ്. മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ തൊടുപുഴയിലുള്ള ശിവരാമന് യോഗ്യതയില്ല’ – എം.എം മണി പറഞ്ഞു.

അതിനിടെ ശിവരാമന് പിന്തുണയുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. ശിവരാമൻ പറഞ്ഞത് പാർട്ടി നിലപാടാണ്. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നത് പാർട്ടിയുടെ നിലപാടാണ്. എം.എം മണിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും റവന്യൂ വകുപ്പ് സിപിഐയിൽ നിന്ന് മാറ്റണമെന്ന ആവശ്യം മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടതെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു.