Kerala

യുഡിഎഫ് കാലത്തെ കരാർ പുനഃസ്ഥാപിക്കും; റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം

Spread the love

റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം. തീരുമാനം മന്ത്രിസഭാ യോഗത്തിൽ. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ട് വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്‍നം ഉന്നയിച്ച് റദ്ദാക്കിയ കരാർ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്. സർക്കാർ റെഗുലേറ്ററി കമ്മീഷനോട് ഇത് സംബന്ധിച്ച് നിർദേശം നല്‍കും. മന്ത്രി സഭ യോഗത്തിലാണ് തീരുമാനമുണ്ടായത്.

അതേസമയം 150 മെഗാ വാട്ട് വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും ഉയർന്ന തുകയാണ് കമ്പനികൾ മുന്നോട്ട് വെച്ചത്. യൂണിറ്റിന് 7 രൂപ 60 പൈസ മുതൽ 9 രൂപ 36 പൈസ വരെയാണ് ലഘു കരാറില്‍ കമ്പനികൾ മുന്നോട്ട് വെച്ചത്. നിരക്ക് കുറക്കണമെന്ന് കെഎസ്ഇബി കമ്പനികളോട് ആവശ്യപ്പെട്ടു.

ആര്യാടൻ മുഹമ്മദിന്‍റെ കാലത്ത് 25 വർഷത്തേക്ക് ഒപ്പിട്ട കരാറായിരുന്നു ഈ മെയ് 10ന് റദ്ദാക്കിയത്. ഇതോടെ 465 മെഗാ വാട്ട് കുറഞ്ഞു. മഴയും കുറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിച്ചു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതിക്ക് ഇപ്പോൾ 9 രൂപ ശരാശരി നൽകിയാണ് പ്രതിദിനം പവർ എക്സ്ചേഞ്ചിൽ നിന്നും വാങ്ങുന്നത്. കരാർ പുനസ്ഥാപിക്കണമെന്ന് കെഎസ്ഇബി നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഒടുവിൽ സർക്കാർ ഇടപെടൽ.