Saturday, February 22, 2025
Kerala

‘ഷംസീറിനെ ഹിന്ദുവിരുദ്ധനും അനിൽകുമാറിനെ മുസ്ലിംവിരുദ്ധനുമാക്കി ചിത്രീകരിക്കുന്നു’; ഷിജുഖാന്‍

Spread the love

തട്ടം പരാമര്‍ശത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന് പിന്തുണയുമായി സിപിഎം നേതാവ് ഷിജുഖാന്‍. അനിൽകുമാർ മതനിരപേക്ഷ രാഷ്ട്രീയത്തിനായി നിരന്തരം പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്ന ജനനേതാവാണ്. വൈവിധ്യപൂർണമായ ഇന്ത്യൻ സാംസ്കാരിക സവിശേഷതകളെ ഉയർത്തിക്കാട്ടുന്ന നിരവധി പ്രഭാഷണങ്ങൾ നിർവഹിച്ച ആളാണ്. കെ.അനിൽ കുമാറിന്റെ തിരുവനന്തപുരം പ്രസംഗം മുഴുവൻ കേൾക്കണമെന്നും ഷിജുഖാന്‍ ഫേസ്ബുക്കിൽ കുറിച്ചു.

വീണ്ടും സംശയം വരുന്നെങ്കിൽ കെ . അനിൽ കുമാറിന്റെ വിശദീകരണം കേൾക്കണം. കാര്യങ്ങൾ ബോധ്യപ്പെടാൻ അതു മതി. എന്നിട്ടും നിങ്ങൾക്ക് വിയോജിക്കാനാണ് താത്പര്യമെങ്കിൽ അതിനുള്ള സ്വാതന്ത്ര്യവും ഇവിടെയുണ്ട്. എന്നാൽ കെ അനിൽ കുമാറിനെ ഒറ്റതിരിഞ്ഞ് വേട്ടയാടാനാണ് ശ്രമമെങ്കിൽ അത് കണ്ടുനിൽക്കാനുമാവില്ല.ഒരു പ്രസംഗത്തിന്‍റെ പേരിൽ സ.എ.എൻ ഷംസീറിനെ ഹിന്ദു വിരുദ്ധനും മറ്റൊരു പ്രസംഗത്തിന്‍റെ പേരിൽ സ.കെ അനിൽ കുമാറിനെ മുസ്ലിം വിരുദ്ധനുമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം പകൽപോലെ വ്യക്തമാണ്. അത് തിരിച്ചറിയണമെന്നും ഷിജുഖാൻ ഫേസ്ബുക്കിൽ കുറിച്ച്.