Friday, April 25, 2025
Latest:
Kerala

തട്ടം പരാമർശം; അനിൽകുമാറിനെ തള്ളി എ.എം ആരിഫ് എംപി

Spread the love

തട്ടം പരാമർശത്തിൽ അഡ്വ.കെ അനിൽകുമാറിനെ തള്ളി എ.എം ആരിഫ് എംപി. കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് എ.എം ആരിഫ് ഷെയർ ചെയ്തു. തട്ടം വിഷയത്തിൽ അനിൽ കുമാറിന്റേത് സിപിഐഎം നിലപാടല്ലെന്നായിരുന്നു കെ.ടി ജലീലിന്റെ പോസ്റ്റ്.

വ്യക്തിയുടെ അബദ്ധം പാർട്ടി തീരുമാനമായി അവതരിപ്പിക്കുന്നത് വിവരക്കേടാണെന്നും കാള പെറ്റു ന്നെ് കേൾക്കുമ്പോൾ കയറെടുക്കുന്നത് ശരിയല്ലെന്നുമാണ് പോസ്റ്റ്.