National

ഈ ബാങ്കുകളിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ? 3 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

Spread the love

ദില്ലി: വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, രാജ്യത്തെ മൂന്ന് ബാങ്കുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് പ്രകാരവും ആർബിഐയിൽ നിക്ഷിപ്‌തമായ അധികാരവും അനുസരിച്ചാണ് നടപടി.

മുംബൈയിലെ സരസ്വത് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 23 ലക്ഷം രൂപയാണ് ആർബിഐ പിഴ ചുമത്തിയത്. ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 20(1)(b)(iii) വകുപ്പ് 56- പ്രകാരം ഡയറക്ടർമാർക്കുള്ള വായ്പകളും അഡ്വാൻസും’ സംബന്ധിച്ച ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി