Monday, February 24, 2025
Latest:
National

ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Spread the love

ചാരവൃത്തി നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഹണിട്രാപ്പില്‍ കുടുക്കി വ്യോമസേനാ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി പൊലീസ് കണ്ടെത്തി. പ്രതിക്ക് പാക് ചാരസംഘടന ഐഎസ്‌ഐഐയുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലിലേക്ക് ദേവേന്ദ്ര ശര്‍മ ബന്ധപ്പെട്ടിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പല രഹസ്യങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഈ അക്കൗണ്ടിലേക്ക് കൈമാറിയതായി ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി.

പൊലീസ് പരിശോധനയില്‍ ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സംശയാസ്പദമായ ഇടപാടുകള്‍ നടന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം ലഭ്യമായ വിവരങ്ങള്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്.