Sunday, November 24, 2024
Latest:
Kerala

ശ്രീനിവാസൻ വധക്കേസിൽ പ്രതിയായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്‍പെൻഷൻ

Spread the love

പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസിൽ പ്രതിയായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്‍പെൻഷൻ. കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. ശ്രീനിവാസിന്റെ കൊലപാതകത്തിൽ ഇയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിൽ ജിഷാദിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാൾ പല സാഹചര്യങ്ങളിൽ പ്രതികൾക്ക് സഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

സുബൈർ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയ സംഘത്തിലെ ഒരാളാണ് ജിഷാദ്. 2017 മുതൽ ഫയർഫോഴ്‌സിൽ ജോലി ചെയ്തു വരികയാണ് കൊടുവായൂർ സ്വദേശി ജിഷാദ്.

കേസിലെ രണ്ട് മുഖ്യപ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റ് പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അധികാരം ഉപയോഗിച്ച് ജിഷാദ് ആണോ പ്രതികളെ നാട് കടക്കാൻ സഹായിച്ചത് എന്നും പൊലീസ് സംശയിക്കുന്നു.