Kerala

മണ്ണാര്‍ക്കാട് ഇരട്ടകൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് കല്ലംകുഴി ഇരട്ടക്കൊലപാതകക്കേസില്‍ 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പാലക്കാട് അതിവേഗ കോടതിയുടേതാണ് കണ്ടെത്തല്‍. പ്രതികളുടെ ശിക്ഷ മറ്റന്നാള്‍ വിധിക്കും. 2013ലാണ് കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവര്‍ വീടിനു സമീപം കൊല്ലപ്പെടുന്നത്.

2013 നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. സിപിഐഎം അനുഭാവികളായ ഇരുവരും കാന്തപുരം സുന്നി വിഭാഗം സജീവ പ്രവര്‍ത്തകരായിരുന്നു.

കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് കേസില്‍ ഒന്നാംപ്രതി. സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത 21 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. 90 ഓളം സാക്ഷികളാണ് കേസിലുള്ളത്. പള്ളിയില്‍ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് കൊലയില്‍ കലാശിച്ചത്.