Uncategorized

കോണ്‍ഗ്രസുമായി വേദി പങ്കിടാനില്ല; ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഡിഎംകെ

Spread the love

 

ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡിഎംകെ. കോണ്‍ഗ്രസ് പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് പ്രതികരണം. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് ഡിഎംകെയെ ഒറ്റുകൊടുത്തെന്നാണ് ഡിഎംകെയുടെ വിമര്‍ശനം. അതില്‍ പാര്‍ട്ടി കേഡര്‍മാര്‍ക്ക് ആഴത്തില്‍ വേദനയുണ്ടെന്നും ഡിഎംകെ പ്രസ്താവനയില്‍ അറിയിച്ചു. (DMK will Boycotts INDIA Bloc Meeting)

 

 

യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിന്നുള്ള പിന്മാറ്റമായി കണക്കാക്കരുതെന്നാണ് ഡിഎംകെ വിശദീകരിച്ചിരിക്കുന്നത്. സഖ്യത്തിലെ മറ്റ് പാര്‍ട്ടികളോട് പിണക്കമില്ല. രാജ്യത്തിന്റെ ക്ഷേമത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ പിന്തുണയും ശബ്ദവും ഉയര്‍ത്തുന്നത് തുടരുമെന്നും ഡിഎംകെ അറിയിച്ചു.വിജയ്‌യുടെ ടിവികെയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് ഡിഎംകെ കോണ്‍ഗ്രസുമായി ഇടഞ്ഞത്. ജൂണ്‍ എട്ടിന് നടക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെ ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. ലോക്‌സഭയിലാകെ 22 എംപിമാരുള്ള ഇന്ത്യ സഖ്യത്തിലെ നാലാമത്തെ കരുത്തരായ കക്ഷിയായാണ് ഡിഎംകെയെ കാണുന്നത്.