Uncategorized

വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ജീവനൊടുക്കിയ സംഭവം‌: പുതിയ സംഘം അന്വേഷിക്കും

Spread the love

 

കോഴിക്കോട് വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ജീവനൊടുക്കിയ സംഭവം പുതിയ സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് DySP ടി മനോഹരന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം സംഘം. തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ ആത്മഹത്യയും നേരത്തെ രജിസ്റ്റർ ചെയ്ത് തട്ടിപ്പ് കേസും പുതിയ സംഘം അന്വേഷിക്കും. ക്രമക്കേട് നടന്ന വടകര സഹകരണ സംഘം, നിക്ഷേപർക്ക് കൊടുക്കാനുള്ളത് 3.5 കോടിരൂപ.

 

 

താൻ മരിക്കുകയാണെങ്കിൽ സൊസൈറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാർ, നിലവിലെ പ്രസിഡന്റ് ബഷീർ തുടങ്ങിയവരാണ് ഉത്തരവാദികളെന്ന് ഇബ്രാഹിം ഹാജി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. നിക്ഷേപമായും കടമായും നൽകിയ 75ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് ആരോപണം.തനിക്ക് നേരെ വധശ്രമം ഉണ്ടായെന്നും സന്ദേശത്തിൽ ഇബ്രാഹിം ഹാജി പറയുന്നുണ്ട്. ആത്മഹത്യ ശ്രമം നടന്നതിന് പിന്നാലെ സുധീർ കുമാർ ഒളിവിൽ പോയിരുന്നു. കടത്തനാട് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പിലേക്കും അന്വേഷണം നീളും. കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.