Uncategorized

ED റെയ്ഡ് കോൺഗ്രസ്-BJP ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയൻ ടാർഗറ്റ് ചെയ്യുന്നുവെന്ന് കെഎൻ ബാലഗോപാൽ

Spread the love

 

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കോൺഗ്രസ് ബിജെപി ഡീലെന്ന് സിപിഐഎം നേതാവ് എംബി രാജേഷ്. റെയിഡിന് പിന്നിൽ വലിയ ഗൂഡാലോചന. വിഡി സതീശൻ മംഗലാപുരത്തേക്ക് ചാർട്ടർ വിമാനത്തിൽ പോയതെന്തിനെന്നും എംബി രാജേഷ് ചോദിച്ചു. ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരനെ പോലെ സതീശൻ പെരുമാറി. റെയ്ഡിന് പിന്നിൽ വലിയ ഗൂഡാലോചന നടന്നുവെന്ന് എംബി രാജേഷ് ആരോപിച്ചു. പിണറായി വിജയനെ ടാർഗറ്റ് ചെയ്യുകയാണെന്ന് കെഎൻ ബാലഗോപാൽ എംഎൽഎയും പ്രതികരിച്ചു.കോൺഗ്രസ് അധികാരത്തിൽ വരാൻ നേരത്തെ ഡീൽ ഉണ്ടായിരുന്നു. വിഡി സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിന് പിന്നാലെയുണ്ടായ റെയ്ഡിൽ രാഷ്ട്രീയമില്ലെന്ന് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ലെന്ന് എംബി രാജേഷ് പറഞ്ഞു. എൻഫോഴ്സ്മെൻഡറ് ഡ‍യറക്ടറേറ്റ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെഎൻ ബാലഗോപാൽ ആരോപിച്ചു. എതിരായി അഭിപ്രായം പറയുന്നവരെ ഉന്നം വെയ്ക്കുകയാണെന്ന് അദേഹം പറഞ്ഞു.എന്ത് കൊണ്ട് ഇ ഡി കേസ് എടുക്കുന്നില്ല എന്നാണ് കോൺഗ്രസ് ചോദിച്ചിരുന്നത്. ഇപ്പോൾ ഡീൽ ആരൊക്കെ തമ്മിലാണെന്ന് വ്യക്തമായെന്ന് ബാലഗോപാൽ പറഞ്ഞു. വീണ ചോദ്യം ചെയ്യലിനോട് നേരത്തെ സഹകരിച്ചതാണ്. ഇങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കേണ്ട ആവശ്യം ഇല്ലായിരുന്നു. കൃത്യമായ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്ന് അദേഹം ആരോപിച്ചു.