Uncategorized

പിണറായി വിജയനെ വേട്ടയാടിയാൽ പ്രതിരോധിക്കുമെന്ന് ബിനീഷ് കോടിയേരി; ED റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് ജോസ് കെ മാണി

Spread the love

 

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് നേതാക്കളെ തകർക്കാനുള്ള നീക്കമെന്ന് ബിനീഷ് കോടിയേരി. കുടുംബാംഗങ്ങൾ പ്രതിയാണെങ്കിൽ പിണറായി വിജയനെ തടഞ്ഞു വെയ്ക്കേണ്ട കാര്യമെന്താണെന്നും ബിനീഷ് കോടിയേരി ചോദിച്ചു. തനിക്ക് എന്തു നൽകിയെന്ന് നോക്കിയല്ല താൻ പ്രതികരിക്കുകയെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

 

 

പിണറായി വിജയൻ എന്റേ നേതാവാണെന്നും അദ്ദേഹത്തെ വേട്ടയാടിയാൽ പ്രതിരോധിക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. പിണറായി വിജയനെതിരെയുള്ള നീക്കം പാർട്ടിക്ക് എതിരെയുള്ള നീക്കമാണെന്ന് അദേഹം കൂട്ടിച്ചേർത്തു. ശക്തരായ ആയിട്ടുള്ള രാഷ്ട്രീയ നേതാക്കളെ വരുത്തിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് നിയമപരമായ രാഷ്ട്രീയപരമായും നേരിടുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇതുവരെ ബിജെപിയുമായി ഡീൽ എന്നതായിരുന്നു ആരോപണം. ഇനിയെന്താണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്ന് ജോസ് കെ മാണി ചോദിച്ചു.മാസപ്പടിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിൽ ഇ.ഡി റെയ്ഡ് പുരോഗമിക്കുകയാണ്. മുൻമന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, CMRL, എക്സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന പുരോഗമിക്കുകയാണ്. വീണയേയും CMRL കമ്പനി ഡയറക്ടർ ശരൺ എസ് കർത്തയേയും ഇ ഡി ചോദ്യം ചെയ്യുകയാണ്. രാവിലെ ആറിന് തുടങ്ങിയ പരിശോധന ഇപ്പോൾ നാല് മണിക്കൂർ പിന്നിട്ടു.