Tuesday, May 26, 2026
Latest:
Uncategorized

ഗൺമാൻമാരുടെ മർദനം: ‘സസ്പെൻഷൻ നടപടിയിൽ സന്തോഷം; കലാപാഹ്വാനം നടത്തിയത് മുൻ മുഖ്യമന്ത്രി’; എ ഡി തോമസ്

Spread the love

 

ഗൺമാൻ ഉൾപ്പെടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടിയിൽ സന്തോഷമെന്ന് മർദനമേറ്റ എ ഡി തോമസ് എംഎൽഎ. പരാതി സ്വീകരിക്കാൻ പോലും തയ്യാറാകാതിരുന്ന ഒരു പൊലീസ് സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്നും എ ഡി തോമസ് പറഞ്ഞു.മുൻ മുഖ്യമന്ത്രിയാണ് പിന്നീട് കലാപാഹ്വാനം നടത്തിയത്. ലോകോത്തോട് മുഴുവൻ കള്ളം പറഞ്ഞ ഒരു മുഖ്യമന്ത്രിയായിരുന്നു ഉണ്ടായിരുന്നത്. അന്വേഷണ റിപ്പോർട്ട്‌ തിരുത്തി എന്ന് നേരത്തെ പറഞ്ഞതാണെന്ന് എ ഡി തോമസ് പറഞ്ഞു. അനിൽകുമാർ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നീ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. കേസിനു പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണെന്നാണ് ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൻ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.അതേസമയം കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതി എസ്ഐടി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പൂർണമല്ലെന്ന് പറഞ്ഞു. ജാമ്യമുള്ള വകുപ്പ് ആണോ എന്ന് വ്യക്തമാക്കാൻ ആണ് ആവശ്യപ്പെട്ടത്. ഭാവിയിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്താനുള്ള സാധ്യത ഉണ്ടെന്ന് പോലും റിപ്പോർട്ടിൽ ഇല്ല. എങ്ങനെ മുൻകൂർ ജാമ്യഹർജി പരിഗണിക്കും എന്നും കോടതി ചോദിച്ചു. നിലവിൽ ജാമ്യമില്ലാ കുറ്റങ്ങളില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിന് മുൻകൂർ ജാമ്യമെന്ന് കോടതി ചോദിച്ചു. മുൻകൂർ ജാമ്യ ഹർജി കോടതി തീർപ്പാക്കി.