Uncategorized

‘വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ

Spread the love

 

കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ഡോ ശശി തരൂർ എംപി. സിജെപി, വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണെന്ന് ശശി തരൂർ. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെക്കുറിച്ചാണ് കോക്രോച്ച് പാർട്ടിയുടെ വളർച്ച വ്യക്തമാക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചു മുന്നേറ്റം വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന് മുന്നിൽ വലിയ അവസരം എന്നും ശശി തരൂർ പറഞ്ഞു.

 

 

ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി ഇത് മാറിയിരിക്കുകയാണ്. ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് മുന്നിൽ വലിയൊരു അവസരമുണ്ടെന്നും തരൂർ. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെൻസി മൂവ്മെൻറായി മാറിക്കൊണ്ടിരിക്കുകയാണ്. മെയ് 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് തുടക്കം.അഭിജിത് ദീപ്കെ എന്ന യുവാവാണ് പേജിന് പിന്നിൽ. ഇദ്ദേഹം നേരത്തെ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നതായും 2020-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പി.ക്ക് വേണ്ടി സോഷ്യൽ മീഡിയ പ്രചാരണം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.